ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ (ദേശീയ ആരോഗ്യ ദൗത്യം) ജി.ബി.വി.എം. കോര്‍ഡിനേറ്റര്‍ (ജെന്റര്‍ ബേയ്‌സ്ഡ് വയലന്‍സ് മാനേജ്‌മെന്റ് സെന്റര്‍ ഫീമെയില്‍ കൗണ്‍സിലര്‍ /ഭൂമിക കോര്‍ഡിനേറ്റര്‍) തസ്തികകയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച എം.എസ്.ഡബ്ലിയു(മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്) ബിരുദാനന്തര ബിരുദവും ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ മെഡിക്കല്‍/സൈക്കാട്രിക് കൗണ്‍സലിങിലെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. 17000 രൂപയാണ് പ്രതിമാസ ശമ്പളം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം, എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി ഏഴിന് വൈകീട്ട് നാലിനകം ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം, ബി-3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം – 676505 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും ജില്ലാ ഓഫീസുമായോ, www.arogyakeralam.gov.inലോ ബന്ധപ്പെടണം. ഫോണ്‍: 0483 2730313.
