അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ഇ-ശ്രം പോര്‍ട്ടലില്‍ കേരളാ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളും 2021 ഡിസംബര്‍ 31 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അക്ഷയ സെന്ററുകള്‍, കോമണ്‍ സര്‍വീസ് സെന്റര്‍ എന്നിവ വഴി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
