പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 28) 128 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 54 പേർ, ആരോഗ്യ പ്രവർത്തകരായ 3 പേർ
എന്നിവർ ഉൾപ്പെടും.
128 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 2864 പരിശോധന നടത്തിയതിലാണ് 60 പേർക്ക് രോഗം സ്ഥിരീകരിച്ചത്.2.09 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 13 പേർ

ഒറ്റപ്പാലം സ്വദേശികൾ 5 പേർ

ഷൊർണ്ണൂർ, തൃത്താല സ്വദേശികൾ 4 പേർ വീതം

കപ്പൂർ, നെന്മാറ, വടക്കഞ്ചേരി സ്വദേശികൾ 3 പേർ വീതം

അകത്തേത്തറ, കണ്ണാടി, കൊടുമ്പ്, കൊടുവായൂർ, ലക്കിടി പേരൂർ, പറളി, ശ്രീകൃഷ്ണപുരം സ്വദേശികൾ 2 പേർ വീതം

അനങ്ങനടി,
ചിറ്റൂർ തത്തമംഗലം, എലപ്പുള്ളി, എരിമയൂർ, കിഴക്കഞ്ചേരി, മലമ്പുഴ, മരുതറോഡ്, നാഗലശ്ശേരി, പിരായിരി, പുതുക്കോട്, വാണിയംകുളം
സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 642 ആയി.