പ്രൊഫഷണല്‍ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനായി ചിറ്റൂര്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലന പരിപാടി ആരംഭിക്കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ഏഴിന് മുന്‍പ് ചിറ്റൂര്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ താല്പര്യമുണ്ടെങ്കില്‍ വിവരം നേരിട്ട് അറിയിക്കണം. രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മുന്‍ഗണനാ ക്രമത്തിലായിരിക്കും പ്രവേശനം. ഫോണ്‍- 04923 223297.
