മദ്രസാധ്യാപക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങളും ഡിസംബര്‍ 31 നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മദ്രസാധ്യാപക ക്ഷേമനിധിബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. www.eshram.gov.in വഴി നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.