135 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ഡിസംബർ 29)51 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 4 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 44 പേർ, ആരോഗ്യ പ്രവർത്തകരായ 3 പേർ
എന്നിവർ ഉൾപ്പെടും.
135 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 2631 പരിശോധന നടത്തിയതിലാണ് 51 പേർക്ക് രോഗം സ്ഥിരീകരിച്ചത്.1.93 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 10 പേർ
ആലത്തൂർ, കണ്ണമ്പ്ര, ഓങ്ങല്ലൂർ, ഒറ്റപ്പാലം സ്വദേശികൾ 3 പേർ വീതം
അലനല്ലൂർ, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, കൊല്ലങ്കോട്, മണ്ണൂർ, തിരുമിറ്റക്കോട്, വടക്കഞ്ചേരി, വാണിയംകുളം
സ്വദേശികൾ 2 പേർ വീതം
അമ്പലപ്പാറ, ചാലിശ്ശേരി, ചിറ്റൂർ തത്തമംഗലം, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കാവശ്ശേരി, കൊടുവായൂർ, കൊപ്പം, കൊഴിഞ്ഞാമ്പാറ, നെല്ലായ, തൃക്കടീരി, വല്ലപ്പുഴ, വിളയൂർ സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം *633* ആയി.