കേന്ദ്രാവിഷ്‌കൃത പദ്ധതികള്ക്കുള്ള ജില്ലാതല കോ-ഓര്ഡിനേഷന് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി ജില്ലാതല അവലോകന യോഗം നടത്തി. ജില്ലയില് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള് യോഗത്തില് ചര്ച്ച ചെയ്ത് പദ്ധതതികളുടെ പ്രവര്ത്തന പുരോഗതി വിലയിരുത്തി. വി.കെ ശ്രീകണ്ഠന് എം.പിയുടെ അധ്യക്ഷതയില് നടന്ന യോഗത്തില് എഡി.എം. കെ.മണികണ്ഠന്, പി.എ.യു പ്രൊജക്ട് ഡയറക്ടര് കെ.പി വേലായുധന് എന്നിവര് സംസാരിച്ചു.