ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില് ഒറ്റപ്പാലം ഡിവിഷനിലെ ഫാക്ടറി തൊഴിലാളികള്, സൂപ്പര്വൈസര്മാര്, ട്രേഡ് യൂണിയന് നേതാക്കള്, എന്നിവര്ക്കായി ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പ്പശാല സംഘടിപ്പിച്ചു. ഷൊര്ണൂര് നിളാ റസിഡന്സിയില് സംഘടിപ്പിച്ച ഏകദിന ശില്പ്പശാല പി.മമ്മിക്കുട്ടി എം.എല്.എ ഉദ്ഘാടനം ചെയ്തു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് കോഴിക്കോട് ജോയിന്റ് ഡയറക്ടര് എന്.ജെ മുനീര് അധ്യക്ഷനായി. ഒറ്റപ്പാലം ഗ്രേഡ് 2 ഇന്സ്‌പെക്ടര് സി.ഡി.വിനേഷ്, അഡീഷണല് ഫാക്ടറി ഇന്സ്‌പെക്ടര് ജി.സുധ എന്നിവര് പങ്കെടുത്തു.