പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം പരിശോധിക്കുന്നതിനായി ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു. പൊതു സ്ഥലങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് തടയുന്നതിനും കോവിഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനുമാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിരിക്കുന്നത്. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകള്‍, ഏഴ് നഗരസഭകള്‍ എന്നിവിടങ്ങളിലായി 95 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരേയാണ് നിയമിച്ചിരിക്കുന്നത്.
