തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വസ്തു/ഉദ്യോഗസ്ഥ ജാമ്യത്തില്‍ ആറ് ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക. അപേക്ഷ ഫോം www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകളോടെ തിരുവനന്തപുരം മേഖല ഓഫീസില്‍ നേരിട്ടോ തപാലായോ അയക്കണമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു. വിലാസം- മേഖല മാനേജര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, ഈസ്റ്റ് ഫോര്‍ട്ട്, അട്ടകുളങ്ങരെ പി.ഒ, തിരുവനന്തപുരം-695023. ഫോണ്‍- 0481 2328257, 9496015006.