ആലപ്പുഴ: ജില്ലയില്‍ 99 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 92 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി 3.49 ശതമാനമാണ്.

87 പേര്‍ രോഗമുക്തരായി. നിലവില്‍ 1587 പേര്‍ ചികിത്സയില്‍ കഴിയുന്നു.