ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരുടെ പ്രത്യേക പരിചരണത്തിനും ശ്രദ്ധയ്ക്കുമായി അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസില്‍ 04924 254382, 7907956296 എന്നീ നമ്പറുകളില്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു. ഹെല്‍പ്പ് ഡെസ്ക്ക് സേവനത്തോടൊപ്പം ഗര്‍ഭിണികള്‍, ഹൈറിസ്ക് ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരുടെ ലിസ്റ്റ് എസ്.ടി. പ്രൊമോട്ടര്‍മാര്‍ മുഖേന ശേഖരിച്ച് രേഖപ്പടുത്തി ജില്ലാതലത്തില്‍ നിരീക്ഷണം നടത്തുമെന്ന് ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ സുരേഷ്കുമാര്‍ അറിയിച്ചു.