111 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ഡിസംബർ 30) 64 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 5 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 58 പേർ, ആരോഗ്യ പ്രവർത്തകനായ ഒരാൾ എന്നിവർ ഉൾപ്പെടും.
111 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 2203 പരിശോധന നടത്തിയതിലാണ് 64 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
2.90 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 9 പേർ
ഒറ്റപ്പാലം സ്വദേശികൾ 8 പേർ വീതം
കണ്ണാടി സ്വദേശികൾ 4 പേർ വീതം
അലനല്ലൂർ, ആലത്തൂർ,
കുമരംപുത്തൂർ, പുതുശ്ശേരി സ്വദേശികൾ 3 പേർ വീതം
മണ്ണാർക്കാട്, കൊടുമ്പ്, കൊടുവായൂർ, കോട്ടായി, പൊൽപ്പുള്ളി, ഷൊർണ്ണൂർ, വടക്കഞ്ചേരി, വാണിയംകുളം
സ്വദേശികൾ 2 പേർ വീതം
അകത്തേത്തറ, അമ്പലപ്പാറ, എരിമയൂർ, കാഞ്ഞിരപ്പുഴ, കൊല്ലങ്കോട്, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, മണ്ണൂർ, മേലാർകോട്, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, പിരായിരി, പുതുക്കോട്, വിളയൂർ സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 490 ആയി.