ജില്ലയില് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളുടെ ഫ്രണ്ട് ഓഫീസ് പ്രവര്ത്തനം വിപുലമാക്കി. വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്ക്കുണ്ടാവുന്ന സംശയങ്ങള് ഫ്രണ്ട് ഓഫീസുകളിലൂടെ ദൂരീകരിക്കാം. ഉപജില്ലാ ഓഫീസുകള്, ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എന്നിവങ്ങളിലാണ് ഫ്രണ്ട് ഓഫീസ് പ്രവര്ത്തനങ്ങള് വിപുലമാക്കിയത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡി.ഡി.ഇ. ഓഫീസില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള് നിര്വഹിച്ചു. ഡി.ഡി.ഇ. സി. കൃഷ്ണന്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര് പങ്കെടുത്തു.