ജലശക്തി അഭിയാന്റെ ‘ക്യാച്ച് ദി റെയിന്‘ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില് നടപ്പാക്കേണ്ട ജലസംരക്ഷണ പ്രവര്ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ജില്ലയിലെ പൊതു-സ്വകാര്യ ജലസ്രോതസുകളുടെ ഫീല്ഡ്തല മാപ്പിംഗ് ജനുവരി അഞ്ചിനകം പൂര്ത്തിയാക്കാന് യോഗത്തില് നിര്ദ്ദേശിച്ചു. ചിറ്റൂര്, കൊല്ലങ്കോട്, ആലത്തൂര്, ഒറ്റപ്പാലം, തുടങ്ങിയ ബ്ലോക്കുകളാണ് ഫീല്ഡ്തല മാപ്പിങ്ങില് മുന്നിട്ടുനില്ക്കുന്നത്.
കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗത്തില് ജില്ലാ പ്ലാനിംഗ് ഓഫീസര് ഏലിയാമ്മ നൈനാന് അധ്യക്ഷയായി. ജല അതോറിറ്റി, ചെറുകിട ജലസേചനം, ഭൂജല വകുപ്പ്, വനംവകുപ്പ്, ഹരിത കേരളം, ശുചിത്വ മിഷന്, മണ്ണുസംരക്ഷണം, ജലനിധി, നെഹ്‌റു യുവകേന്ദ്ര, നാഷണല് ഇന്ഫര്മാറ്റിക്‌സ് സെന്റര്, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി തുടങ്ങി വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും ചുമതലയുള്ള ഉദ്യോഗസ്ഥര് ഫീല്ഡ്തല മാപ്പിങ്ങുമായി ബന്ധപ്പെട്ട പുരോഗതി യോഗത്തില് അറിയിച്ചു.