ആയിരംപേര്‍ക്കു ഭൂമി നല്‍കാന്‍ കഴിയുന്നതു സന്തോഷകരമാണെന്നും ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുവാന്‍ കഴിഞ്ഞാല്‍ അടുത്ത പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തയ്യാറാണെന്നും കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു.
1000 ഗുണഭോക്താക്കള്‍ക്കു പരമാവധി 2.5 ലക്ഷം രൂപ വീതം ആകെ 25 കോടി രൂപ നല്‍കാനുള്ള ധാരാണാപത്രം മന്ത്രിക്കു
കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും നിരവധി പേര്‍ക്കു സഹായകരമാകുന്ന പദ്ധതിയില്‍ വിശ്വാസമുള്ളതുകൊണ്ടാണു സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയില്‍ ഭാഗമാകാന്‍ കഴിഞ്ഞത് സന്തോഷം: പി.ബി സമീര്‍
ലൈഫ് മിഷന്‍ ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയില്‍ സഹകരിക്കാന്‍ കഴിഞ്ഞതു സന്തോഷകരമാണെന്നു പ്രവാസിയായ പി.ബി സമീര്‍ പറഞ്ഞു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭൂരഹിതര്‍ക്കായി 50 സെന്റ് ഭൂമി വാങ്ങി ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിക്കായി ആധാരം മന്ത്രി എം.വി ഗോവിനന്ദ് കൈമാറി സംസാരിക്കുകയായിരുന്നു സമീര്‍.