പുതുവത്സരപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ നഗരസഭാ, ഗ്രാമപഞ്ചായത്ത് പരിധികളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഡിസംബര്‍ 30 മുതല്‍ ജനുവരി 12 വരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ജില്ലയില്‍ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാനിടയുള്ള പാര്‍ക്കുകള്‍, ബീച്ചുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപന പരിധികളില്‍ നിരീക്ഷണത്തിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചത്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് പുറമേ ഓരോ പ്രദേശത്തേയ്ക്കും ആവശ്യത്തിന് പോലീസുകാരെയും നിയോഗിക്കും.

തദ്ദേശ സ്ഥാപനം, ചുമതലയുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റ്, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍:

നീലേശ്വരം നഗരസഭ: എം.എഫ് പോള്‍, കാഞ്ഞങ്ങാട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍- 9947625185.
കാഞ്ഞങ്ങാട് നഗരസഭ: എം.സഞ്ജയന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട്-9895295882
കാസര്‍കോട് നഗരസഭ: എം.ശശിധര, മായിപ്പാടി ഡയറ്റ് അധ്യാപകന്‍-9895320697
വലിയപറമ്പ ഗ്രാമപഞ്ചായത്ത്: സന്തോഷ് കുമാര്‍, വലിയപറമ്പ കൃഷി ഓഫീസര്‍- 9400414656
ഉദുമ ഗ്രാമപഞ്ചായത്ത്: എസ്.മഹേഷ് നാരായണ്‍: ഡയറി ഡെവലപ്‌മെന്റ് ക്വാളിറ്റി കണ്‍ട്രേള്‍ ഓഫീസര്‍- 9446060540
പള്ളിക്കര ഗ്രാമപഞ്ചായത്ത്: കെ.എന്‍.ശ്രീധരന്‍, സബ്‌രജിസ്ട്രാര്‍-9447449564