ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കാടകം വനം സത്യാഗ്രഹാനുസ്മരണാര്‍ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മഹാകവി പി.സ്മാരക സമിതിയുമായി സഹകരിച്ച് കാസര്‍കോട് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു.

ജനുവരി 10 ന് രാവിലെ 10 മുതല്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റോഡിലെ മഹാകവി പി സ്മാരക സാംസ്‌കാരിക മന്ദിരത്തിലാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം 9.30 ന് മഹാകവി പി സ്മാരക സാംസ്‌കാരിക മന്ദിരത്തില്‍ ഹാജരാകണം. മത്സരാര്‍ഥികള്‍ക്ക് ഇമെയില്‍ ആയി അറിയിപ്പ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255145, 9496003201.