പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് മൂന്നുമാസത്തെ സൗജന്യ ഡ്രൈവിംഗ് പരിശീലനം നല്‍കുന്നു. കാസര്‍കോട് വിദ്യാനഗറിലുള്ള ഗവഐ.ടി.ഐയിലാണ് പരിശീലനം. പരിശീലനകാലയളവില്‍ പഠിതാക്കള്‍ക്ക് സ്‌റ്റൈപെന്‍ഡ് നല്‍കും. താല്പര്യമുള്ളവര്‍ ജാതി, വരുമാനം ,വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും പകര്‍പ്പുകളും സഹിതം ജനുവരി ആറിന് രാവിലെ 10 ന് വദ്യാനഗറിലുള്ള ഗവ. ഐടിഐ യില്‍ എത്തണം. ഫോണ്‍ : 04994256440
