സമഗ്രശിക്ഷാ കേരളം കാസര്‍കോട് ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള ബി.ആര്‍.സി.കളില്‍ സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ബിരുദവും ദ്വിവത്സര ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍/ ബിഎഡ് ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ആണ് യോഗ്യത. യോഗ്യരായവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ആറിനകം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ നേരിട്ടോ ജില്ലാ പ്രോജക്ട് ഓഫീസ്, സമഗ്രശിക്ഷാ കേരളം,സബ് ജയിലിന് പിറകുവശം, കാസറര്‍കോട് – 671 121 എന്ന വിലാസത്തിലോ അപേക്ഷിക്കണം. ഫോണ്‍: 04994-230316
