ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നിയുക്തി മെഗാ തൊഴില്‍ മേള ജനുവരി എട്ടിന് പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ www.jobfest.kerala.gov.in ലൂടെ ജോബ് സീക്കര്‍ ആയി രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി അഭിമുഖത്തിനുള്ള അഡ്മിഷന്‍ കാര്‍ഡുമായി വരുന്നവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04994-255582, 04994-297470, 9207155700.