സമഗ്ര ശിക്ഷാ കേരളത്തിന്റെ മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലുള്ള വിവിധ ബി.ആര്‍.സികളില്‍ നിലവില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ -രണ്ട് (എടപ്പാള്‍- ഒന്ന് , തിരൂര്‍-ഒന്ന്), ബി.ആര്‍.സി. ട്രെയിനര്‍ – എട്ട് (അരീക്കോട് – രണ്ട്, എടപ്പാള്‍- ഒന്ന്, കൊണ്ടോട്ടി-ഒന്ന്, മഞ്ചേരി -ഒന്ന്, മങ്കട – ഒന്ന്, പരപ്പനങ്ങാടി-ഒന്ന്, പൊന്നാനി-ഒന്ന്).
എന്നീ ഒഴിവുകളിലേക്കാണ് നിയമനം.

നിലവില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ സര്‍വ്വീസിലുള്ള ഹയര്‍സെക്കണ്ടറി, സെക്കണ്ടറി, പ്രൈമറി അധ്യാപകര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും സേവന കാലാവധി ഉണ്ടാവണം. അഭിരുചി പരീക്ഷയും അഭിമുഖവും ജനുവരി ആറിന് രാവിലെ ഒന്‍പതിന് മഞ്ചേരി ബി.ആര്‍.സിയില്‍ നടക്കും.

താത്പര്യമുള്ള അധ്യാപകര്‍ കെ.എസ്.ആര്‍. പാര്‍ട്ട് ഒന്നിലെ ലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റും മാതൃവകുപ്പിന്റെ നിരാക്ഷേപ പത്രവും/എയ്ഡഡ് സ്‌കൂളാണെങ്കില്‍ മാനേജരുടെ നിരാക്ഷേപ പത്രവും സഹിതം അന്നേ ദിവസം നേരിട്ട് അഭിമുഖത്തിന് എത്തണമെന്ന് എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.