കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്കായി വായ്പ മേള നടത്തുന്നു. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജനുവരിന് രണ്ടിനാണ് വായ്പ മേള. രാവിലെ 10ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും.

സ്വയംതൊഴില്‍ വായ്പ, വിദ്യാഭ്യാസ വായ്പ, എന്നിവയ്ക്ക് പുറമെ കെ.എസ്.എം.ഡി.എഫ്.സിയുടെ മറ്റു വായ്പ പദ്ധതികള്‍ക്കുള്ള അപേക്ഷകളും സ്വീകരിക്കും. വായ്പ മേളയില്‍ പങ്കെടുക്കുന്നവര്‍ റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരണമെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.