മലപ്പുറത്തെ ബാല്യ വിവാഹ വിമുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ബാല്യ വിവാഹ നിരോധന ഓഫീസറുടെ ചുമതലയുള്ള ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ബാല്യ വിവാഹം തടയുന്നത് സംബന്ധിച്ച് ഏകദിന പരിശീലനം നല്‍കി. വനിതാ ശിശു വികസന വകുപ്പ് – മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം നസീര്‍ ചാലിയം നേതൃത്വം നല്‍കി.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇന്‍ ചാര്‍ജ് റിംസി, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫസല്‍ പുള്ളാട്ട്, ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ ഫവാസ്, ഔട്ട്റീച്ച് വര്‍ക്കര്‍ ഫാരിസ് എന്നവര്‍ സംസാരിച്ചു. ജില്ലയില്‍ 29 ബാല്യ വിവാഹ നിരോധന ഓഫീസര്‍മാരാണുള്ളത്. ബാല്യ വിവാഹം തടയുന്നതിനായി വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പരിതോഷികം നല്‍കുന്ന പൊന്‍വാക്ക് പദ്ധതി ജില്ലയില്‍ നടപ്പിലാക്കി വരുന്നുണ്ട്.