ഡിസംബര്‍ 26 മുതല്‍ 30 വരെ ഗോവയില്‍ നടന്ന യോങ്ങ് മൂഡോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ശിവവിദ്യ, വെങ്കല മെഡല്‍ നേടിയ അമേയ സതീശന്‍, മാധവ്മധു എന്നിവരെ നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വിജയികള്‍ക്കുള്ള മൊമന്റോ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത വിതരണം ചെയ്തു.

നഗരസഭാ വൈസ്‌ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌റാഫി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കെ.പി.രവീന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ എ.ബാലകൃഷ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി തുളസിരാജ്, മുന്‍ കൗണ്‍സിലര്‍ പി.കെ.രതീഷ്, അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ ടി.എം.സുരേന്ദ്രനാഥ്, മനോജ് പള്ളിക്കര എന്നിവര്‍ സംബന്ധിച്ചു.