എറണാകുളം: യു.ജി.സി. നെറ്റ്/ജെ.ആർ.എഫ് മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി യു.ജി.സി. നെറ്റ്/ജെ.ആർ.എഫ് മത്സര പരീക്ഷയുടെ പേപ്പർ -1 ന് കുസാറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 75 മണിക്കൂർ നീളുന്ന ഓൺലൈൻ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. 2022 ജനുവരി 10 മുതൽ ആരംഭിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാം. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും അവസരം. ഫോൺ: 0484- 2862153, 2576756.
