എറണാകുളം: സപ്ലൈകോ വഴി നടപ്പാക്കുന്ന 2021-22 രണ്ടാംവിള നെല്ലുസംഭരണത്തിൻ്റെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ  (ജനു. ഒന്നു) മുതൽ ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. കർഷകർ സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലായ www.supplycopaddy.in ൽ രജിസ്ട്രർ ചെയ്യണം. നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ടായിരിക്കണം രജിസ്റ്റർ ചെയ്യേണ്ടത്.കൂടുതൽ വിവരങ്ങൾക്ക്: www.supplycopaddy.in