മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ അംഗങ്ങളായ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്കു പലിശ സഹിതം കുടിശിക ഒടുക്കുന്നതിന് 2022 മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അതോടൊപ്പം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള 2021-22 കാലയളവിലെ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.
