സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഈ മാസം വയനാട് ജില്ലയിലെ അപേക്ഷകളിൽ എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഓൺലൈൻ സിറ്റിംഗ് നടത്തും. ജനുവരി ആറ്, ഏഴ് തീയതികളിലാണ് സിറ്റിംഗ്.
ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
സിറ്റിംഗ് ദിവസങ്ങളിൽ രാവിലെ 10ന് സിറ്റിംഗ് ആരംഭിക്കും. സിറ്റിംഗിൽ പങ്കെടുക്കുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിൽ കൃത്യ സമയത്ത് ഹാജരാകണം. സിറ്റിംഗിന് ഹാജരാകുന്നവർ നിർബന്ധമായും കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണം.