ജനുവരി 16 മുതൽ 18 വരെ മഹാരാഷ്ട്രയിൽ നടക്കുന്ന 68 ാമത് സീനിയർ വുമൺ നാഷണൽ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള കബഡി വുമൺ ടീമിന്റെ സെലക്ഷൻ ട്രയൽസ് ജനുവരി ആറിന് രാവിലെ എട്ടിന് തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്ന ജില്ലാ കബഡി കായിക താരങ്ങൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മൂന്ന് ഫോട്ടോ, 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണമെന്ന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.
