കൊച്ചിഃ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എയ്ഡഡ്/ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നടത്തിവരുന്ന ഡിസിഎ (ഡിപ്‌ളോമ ഇന്‍ കമ്പ്യൂട്ടര്‍ ആപഌക്കേഷന്‍) കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശനം ജനുവരി 14 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടുകൂടി ജനുവരി 22 വരെയും ദീര്‍ഘിപ്പിച്ചിരിക്കുന്നു. www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് ജില്ലാ ഓഫീസിലെ 0484-2377537 നമ്പരില്‍ ബന്ധപ്പെടാം.