കൊച്ചിഃ മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഇതുവരെ 2022 വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ജനുവരി 15 നു മുമ്പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in വെബ് വിലാസത്തില്‍ ലഭ്യമാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപെടുത്തിയതിനുശേഷം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെയുആര്‍ഡിഎഫ്‌സി ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹില്‍ .പി.ഒ, കോഴിക്കോട് 673005 വിലാസത്തില്‍ നല്‍കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ ജനുവരി മാസം മുതല്‍ പെന്‍ഷന്‍ നല്‍കുവാന്‍ കഴിയുകയുള്ളു എന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. സംശയ നിവാരണങ്ങള്‍ക്ക് 0495 2966577 നമ്പറില്‍ ഓഫീസ് സമയങ്ങളില്‍ (10.15 മുതല്‍ 5.15 വരെ) ബന്ധപ്പെടാം.