കല്‍പ്പറ്റ: ക്ഷീര വികസന വകുപ്പ് വയനാട് ജില്ലാ ക്ഷീര കര്‍ഷക സംഗമവും തെനേരി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ കെട്ടിട ഉദ്ഘാടനവും ജൂലൈ 30ന് രാവിലെ 11ന് വനം – മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിക്കും. തെനേരി ഫാത്തിമമാതാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അബ്രഹാം ടി. ജോസഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രാദേശിക ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ജൂലൈ 29ന് തെനേരിയില്‍ കന്നുകാലി പ്രദര്‍ശനവും ഉരുക്കളുടെ രോഗപ്രതിരോധ കേമ്പും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ക്ഷീര സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ശില്പശാല, വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍, കലാസന്ധ്യ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലും വിവിധ വിഷയങ്ങളില്‍ സെമിനാറുകളും നടക്കും.
