പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ സാഹചര്യത്തില്‍ പ്രധാനമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. നീരാവില്‍ ഭൂതക്കാവ് കുളം നവീകരണവും അംഗനവാടി കെട്ടിടം ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മേയര്‍. ജലത്തിന്റെ ഉറവിടങ്ങളുടെ പുനരുജ്ജീവനം സാധ്യമാക്കുന്ന കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും. വേനല്‍ മുന്നില്‍ കണ്ട് ജലസംരക്ഷണം എല്ലാവരും ശീലമാക്കണമെന്നും മേയര്‍ പറഞ്ഞു.

ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ എസ്. ഗീതാകുമാരി, ജി. ഉദയകുമാര്‍, എസ്. ജയന്‍, യു. പവിത്ര, സവിതാദേവി, കൗണ്‍സിലര്‍ എല്‍. സിന്ധുറാണി, കോര്‍പറേഷന്‍ സെക്രട്ടറി പി. കെ. സജീവ്, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.