സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണും, പട്ടികജാതി വികസന വകുപ്പും സംയുക്തമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വര്‍ടൈസിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, സര്‍ട്ടിഫിക്ക റ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വ്വെ എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. വിജയിച്ച ർക്ക് അപേക്ഷിക്കാം. പഠന കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രതിമാസ സ്റ്റൈപ്പന്റ്‌ ലഭിക്കും. ജാതി സര്‍ട്ടിഫിക്കറ്റ്‌, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ എന്നിവ സഹിതം ഈ മാസം 20 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ എറണാകുളം ജില്ലാ പട്ടികജാതി വികസന വകുപ്പ്‌ ഓഫീസ്സുമായോ കെല്‍ട്രോണ്‍ നോളജ്‌ സെന്റര്‍, മൂന്നാം നില, എം. എസ്‌. കള്‍ച്ചറല്‍ കോംപ്ലക്സ്‌, കലൂര്‍, ഫോണ്‍ – 0484-2971400, 8590605259, കെല്‍ട്രോണ്‍ നോളജ്‌ സെന്റര്‍, രണ്ടാം നില, സന്തോ കോംപ്ലക്‌സ്‌, റെയില്‍വേ സ്റ്റേഷന്‍ റോഡ്‌, ആലുവ, എറണാകുളം – 683 101, ഫോണ്‍ – 0484-2632321 എന്ന
വിലാസത്തിലോ ബന്ധപ്പെടുക.