കേരള നോളജ് ഇക്കോണമി മിഷൻ തൊഴിൽമേള കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജിൽ വ്യവസായ വകുപ്പുമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. 69 കമ്പനികൾ മേളയിൽ പങ്കാളികളായി. ഹൈബി ഈഡൻ എം.പി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , ജില്ലാ വികസന കമീഷ്ണർ ഷിബു.എ , മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. മധുസൂദനൻ സി തുടങ്ങിയവർ പങ്കെടുത്തു. മിഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വെർച്വൽ തൊഴിൽമേള 21 മുതൽ 27 വരെ ഓൺലൈനായി നടക്കും. http://knowledgemission.kerala.gov.in എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം