കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ 2018ലെ അന്താരാഷ്ട്ര ഓസോണ്‍ ദിനാചരണത്തോടനുബന്ധിച്ച് പരിപാടികള്‍ നടത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു.  ഗവണ്‍മെന്റ്/എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ഐ.ടി.ഐകള്‍, പോളിടെക്‌നിക്കുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, രജിസ്റ്റേഡ് എന്‍.ജി.ഒകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.  ഈ വര്‍ഷത്തെ മുഖ്യവിഷയമായ മോണ്‍ട്രിയല്‍ ഉടമ്പടി-ശാന്തരായി മുന്നോട്ട് എന്നതിനെ ആസ്പദമാക്കിയാണ് കാര്യപരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടത്.
അപേക്ഷാ ഫാറം, നിര്‍ദ്ദേശങ്ങള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ കൗണ്‍സിലിന്റെ (www.kscste.kerala.gov.in) വെബ്‌സൈറ്റില്‍ ലഭിക്കും.  നിര്‍ദ്ദിഷ്ട ഫാറത്തില്‍ തയാറാക്കിയ അപേക്ഷകള്‍ ഡയറക്ടര്‍, കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്ര ഭവന്‍, പട്ടം, തിരുവനന്തപുരം-695 004 എന്ന വിലാസത്തില്‍ അയയ്ക്കണം.  അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി : ആഗസ്റ്റ് 17.