തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് വൊക്കേഷണൽ ഗൈഡൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എസ്.എൽ.സി. അടിസ്ഥാന യോഗ്യതയാക്കി കേരളാ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ മത്സര പരീക്ഷാ പരിശീലനം ആരംഭിക്കുന്നു.
ഫെബ്രുവരിയിൽ ആരംഭിക്കുന്ന സൗജന്യ ഓൺലൈൻ പരിശീലന ക്ലാസിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ 31ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ഗൂഗിൾ ഫോം പൂരിപ്പിച്ചു സമർപ്പിക്കണം. ലിങ്ക്: https://forms.gle/