ചാലക്കുടി ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്ക്കൂളില്‍ ആര്‍.എം.എസ്.എ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മ്മാണോദ്ഘാടനവും ചാലക്കുടി നഗരസഭാ വിജയോത്സവവും ചാലക്കുടി എം.പി ഇന്നസെന്‍റ് നിര്‍വ്വഹിച്ചു. ബി ഡി ദേവസ്സി എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാചെയര്‍ പേഴ്സണ്‍ ജയ്ന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വില്‍സണ്‍ പാണാട്ടുപറമ്പില്‍ കൗണ്‍സില്‍ അംഗങ്ങളായ ആലിസ് ഷിബു, ഗീത ടീച്ചര്‍, പി.എം. ശ്രീധരന്‍, യുവി മാര്‍ട്ടീന്‍, വി ഔ പൈലപ്പന്‍, വി. ജെ ജോജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആര്‍.എം.എസ്.എ പ്രതിനിധി പി.എസ് മാത്യു സ്വാഗതവും നഗരസഭാ സെക്രട്ടറി ടോബി തോമസ് നന്ദിയും പറഞ്ഞു.
പ ദ്ധതിപ്രകാരം 367 ലക്ഷം രൂപചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിട ത്തിന്‍റെ നിര്‍മ്മാണത്തിന് 255 ലക്ഷം രൂപ ആര്‍.എം.എസ്.എ ഫണ്ടും 122 സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ സൗജന്യ താമസവും ഭക്ഷണവും ലഭ്യാമാക്കും. കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡിനാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണ ചുമതല. ചാലക്കുടി ഗവ.ഗേള്‍സ് സ്കൂള്‍ പരിസരത്ത് 39.78 സെന്‍റ് സ്ഥലത്താണ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്. 20696 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മൂന്ന് നിലകെട്ടിടമാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. ഓരോനിലയിലും 6 ബാത്ത്റൂം, പഠനമുറികള്‍,വാഷ്റൂം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 100 വിദ്യാര്‍ത്ഥികള്‍ക്ക് ഓരോനിലയിലും പഠനമുറികള്‍, ഗ്രൗണ്ട് ഫ്ളോറില്‍ ഡൈനിങ്ങ്റൂം, ടിവി റൂം എന്നിവയും ഉണ്ടായിരിക്കും.