പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേളയുടെ ഹീറ്റ്‌സും ട്രാക്കും നിശ്ചയിച്ചു. പള്ളിയോട സേവാ സംഘം പൊതുയോഗത്തില്‍ നറുക്കെടുപ്പിലുടെയാണ് ട്രാക്കും ഹീറ്റ്‌സും തീരുമാനിച്ചത്. ഒരു ഹീറ്റ്‌സില്‍ പരമാവധി നാല് ട്രാക്ക് എന്ന ക്രമത്തിലാണ് ട്രാക്ക് നിശ്ചയിച്ചിരിക്കുന്നത്. പള്ളിയോടങ്ങളുടെ ഹീറ്റ്‌സ്, പള്ളിയോടത്തിന്റെ പേര്, നമ്പര്‍ എന്നീ ക്രമത്തില്‍. ഒന്നു മുതല്‍ 14 വരെയുള്ള ഹീറ്റ്‌സുകളിലായി 52 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. ആറന്മുളയുടെ തനത് ശൈലിയിലുള്ള തുഴച്ചില്‍ രീതി അവലംബമാക്കിയുള്ള പുതുക്കിയ മത്സര നിയമം അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ മത്സര വള്ളംകളി. വഞ്ചിപ്പാട്ട്, ചമയം, വേഷവിധാനം തുടങ്ങിയ വിവിധ വിഷയങ്ങളാണ് മത്സരത്തിന്റെ മാനദണ്ഡം.
എ ബാച്ച് പള്ളിയോടങ്ങള്‍ ഹീറ്റ്‌സ് 1- ഇടയാറന്മുള (1) ളാക ഇടയാറന്മുള(2), ഇടപ്പാവൂര്‍ പേരൂര്‍(3) ഉമയാറ്റുകര(4 ),
ഹീറ്റ്‌സ് 2- തെക്കേമുറി (5 ), മാരാമണ്‍(6), കീഴവന്മഴി(7), കീഴുകര(8),
ഹീറ്റ്‌സ് 3 – ഇടയാറന്മുള കിഴക്ക്(9 ), പുന്നംതോട്ടം(10), ഇടനാട്(11 ), കീഴ്ച്ചേരിമേല്‍(12 ).
ഹീറ്റ്‌സ് 4- കുറിയന്നൂര്‍ (13), കാട്ടൂര്‍ (14 ), ചെറുകോല്‍ (15 ), ഇടശ്ശേരിമല (16 ),
ഹീറ്റ്‌സ് 5 – കോയിപ്രം (17 ), അയിരൂര്‍ (18 ), ഇടശ്ശേരിമല കിഴക്ക് (19), മല്ലപ്പുഴശ്ശേരി (20 ),
ഹീറ്റ്‌സ് 6- കിഴക്കനോതറ കുന്നേകാട് (21 ), ഓതറ (22 ), നെല്ലിക്കല്‍ (23 ), തെക്കേമുറി കിഴക്ക് (24 )
ഹീറ്റ്‌സ് 7- വെണ്‍പാല-കദളിമംഗലം (25), വരയന്നൂര്‍ (26 ) മുണ്ടങ്കാവ് (27 ), പൂവത്തൂര്‍ പടിഞ്ഞാറ് (28)
ഹീറ്റ്‌സ് 8 – കോഴഞ്ചേരി (29, ചിറയിറമ്പ് (30 ), മേലുകര (31), മഴുക്കീര്‍ (32 ),
ഹീറ്റ്‌സ് 9 – നെടുംപ്രയാര്‍ (33), മാലക്കര (34 ), പ്രയാര്‍ (35 )
ബി ബാച്ച് പള്ളിയോടങ്ങള്‍
ഹീറ്റ്‌സ് 10- ആറാട്ടുപുഴ (36), ഇടപ്പാവൂര്‍ (37), മംഗലം (38), പുല്ലൂപ്രം (39),
ഹീറ്റ്‌സ് 11 – കോടിയാട്ടുകര (40 ), ചെന്നിത്തല (41), കടപ്ര (42), വന്മഴി (43 ),
ഹീറ്റ്‌സ് 12- കീക്കൊഴൂര്‍ വയലത്തല (44), മേപ്രം തൈമറവുംകര (45 ) റാന്നി (46 ),
ഹീറ്റ്‌സ് 13- തോട്ടപ്പുഴശ്ശേരി (47 ), ഇടക്കുളം (48 ), പുതുക്കുളങ്ങര (49),
ഹീറ്റ്‌സ് 14 – പൂവത്തൂര്‍ കിഴക്ക് (50), കോറ്റാത്തൂര്‍ കൈതക്കോടി (51), മുതവഴി (52)
നറുക്കെടുപ്പ് പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ആര്‍ രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി വി. വിശ്വനാഥ പിള്ള, വൈസ് പ്രസിഡന്റ് ജി. സുരേഷ്, ട്രഷറര്‍ സഞ്ജീവ് കുമാര്‍, റേസ് കമ്മിറ്റി കണ്‍വീനര്‍ മുരളി ജി പിള്ള, ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.