സൂക്ഷ്മസംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംരംഭകത്വ പദ്ധതിക്ക് കൊടകര ബ്ലോക്കില്‍
തുടക്കമായി. പ്രാദേശികതലത്തില്‍ വ്യത്യസ്ഥ സംരംഭങ്ങള്‍ തുടങ്ങുന്നതിനും അതു
വഴി വിപണിയുടെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വികസനവുമാണ് പദ്ധതികൊണ്ട്
ഉദ്ധേശിക്കുന്നത്. കൊടകര ബ്ലോക്കിലെ 7 പഞ്ചായത്തുകളിലായി അടുത്ത 4 വര്‍ഷത്തി
നകം 1746 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിക്കായി
5.29 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കുടുംബശ്രീ മുഖേനയാണ് ഇത് നടപ്പിലാ
ക്കുക. സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് പഞ്ചായത്തുതലത്തില്‍ ഓറിയന്‍റേഷന്‍
പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. സംരംഭകത്വ, സ്കില്‍ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി
യതിനുശേഷമാണ് പദ്ധതിയില്‍ ഭാഗമാകുന്നതിന് അര്‍ഹരെ കണ്ടെത്തുക.

പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ ് മേരിതോമസ് നിര്‍വ്വഹി ച്ചു. കൊടകര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്‍റ ് അമ്പളിസോമന്‍ അധ്യക്ഷയായി. കുടുബശ്രീ ഗവേര്‍ണിങ്ങ് ബോഡിമെമ്പര്‍ ഷീലവിജയകുമാര്‍ പദ്ധതിരേഖ പ്രകാശനം ചെയ്തു.
കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ കെവി ജ്യോതിഷ്കുമാര്‍ പദ്ധതി വിശദീകരണം നട
ത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ അമ്പിളി ശിവരാജന്‍, കെ രാജേശ്വരി, ജില്ലാപഞ്ചായത്ത്,ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലോക് പഞ്ചാ
യത്ത് വൈസ് പ്രസിഡന്‍റ ് ടിഎസ് ബൈജു സ്വാഗതവും കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.