കാക്കനാട്: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഒരു വർഷത്തെ മെഡിക്കൽ എഞ്ചിനീയറിംഗ്
പരീക്ഷാ പരിശീലനം നൽകുന്ന ലക്ഷ്യ പദ്ധതിയിലേയ്ക്ക് പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ 2020-21ൽ കണക്ക്, സയൻസ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പ്ലസ് ടു പാസായവരായിരിക്കണം.
കുടുംബ വാർഷിക വരുമാനം 5,00,000 രൂപയിൽ കവിയരുത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ ലക്ഷ്യ, ബിന്റ്, ടൈം, ആകാശ് ഇൻസ്റ്റിറ്റ്യൂട്ട്, എയ്സ്, എക്സലന്റ് എന്നീ സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവരായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ വരുമാന സർട്ടിഫിക്കറ്റുകൾ, എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ, സ്ഥാപനത്തിൽ ഫീസ് അടച്ച രസീത് എന്നിവ സഹിതം 2022 ഫെബ്രുവരി 11-ന് മുൻപ് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0484 – 2422256