കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഒരു അംഗത്തിന്റെ ഒഴിവിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും യോഗ്യതാ വിവരങ്ങളും www.gad.kerala.gov.inwww.prd.kerala.gov.inwww.highcourtofkerala.nic.inwww.keralaadministrativetribunal.gov.in എന്നിവയിൽ ലഭിക്കും.

അപേക്ഷകൾ ഫെബ്രുവരി 18നകം പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട അധികാരി മുഖേനയായിരിക്കണം അപേക്ഷ സമർപ്പിക്കേൺത്. അപേക്ഷാ കവറിന് പുറത്ത് ആപ്‌ളിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് മെമ്പർ, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ എന്ന് എഴുതിയിരിക്കണം.