ജില്ലാ പട്ടികജാതി വികസന വകുപ്പും മലപ്പുറം ഡയറ്റും സംയുക്തമായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം നിര്‍മാണത്തിന് പരിശീലനവും സാമ്പത്തിക സഹായവും നല്‍കുന്നു. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുമാണ് അവസരം. ഒരു ബ്ലോക്കില്‍ നിന്നും രണ്ട് ഹൈസ്‌ക്കൂളുകളെയും ഒരു ഹയര്‍സെക്കന്‍ഡറി/ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയുമാണ് തെരഞ്ഞെടുക്കുക.
താത്പര്യമുള്ള വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി അഞ്ചിനകം ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കാം. ഷോര്‍ട്ട്ഫിലിം നിര്‍മാണത്തിന് സ്‌കൂള്‍ തല കോ ഓര്‍ഡിനേറ്റര്‍റായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കുള്ള പരിശീലനം ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ നടക്കും. വിദ്യാര്‍ഥികള്‍ക്ക് അഭിനയം, സ്‌ക്രിപ്റ്റ്, ഫോട്ടോഗ്രാഫി എഡിറ്റിങ്, ഡബിങ് തുടങ്ങിയ മേഖലകളില്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
51 വിദ്യാലയങ്ങളില്‍ നിന്നും 10 വിദ്യാര്‍ഥികള്‍ക്ക് വീതം ആകെ 510 പേര്‍ക്കാണ് പരിശീലനം നല്‍കുക. സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ വിവിധ സ്‌കൂളുകള്‍ നിര്‍മിക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മാര്‍ച്ച് 19 ന് പ്രത്യേക ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. ഓരോ വിദ്യാലയത്തിനും 10,000 രൂപ വീതം സാമ്പത്തിക സഹായവും മറ്റ് പരിശീലന ചെലവുകളും നല്‍കും. പട്ടികജാതി വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഫോണ്‍: 8547630133, 9447437034.