കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 2019 ഡിസംബര്‍ 31 വരെയുള്ള ഗുണഭോക്താക്കളില്‍ ഇനിയും മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്ത പെന്‍ഷന് അര്‍ഹതയുളള ഗുണഭോക്താക്കള്‍ക്ക് ഫെബ്രുവരി 20 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് നടത്താം.നിലവിൽ ബോർഡ് പെൻഷൻ കൈപ്പറ്റുന്നവർ ഇപ്പോൾ മസ്റ്റർ ചെയ്യേണ്ടതില്ല. മസ്റ്ററിങ് പരാജയപ്പെടുന്നവർ ‘മസ്റ്റർ ഫെയിൽഡ്’ റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും അതത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ 2022 ഫെബ്രുവരി 28 ന് മുമ്പ് ഹാജരാക്കേണ്ടതാണെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.