കേരള വനിതാ കമ്മിഷനുവേണ്ടി മോഷന്‍ പോസ്റ്ററുകള്‍, വീഡിയോകള്‍, അനിമേഷനുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനും അവ കമ്മിഷന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രദര്‍ശിപ്പിക്കുന്നതിനും വേണ്ടി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അംഗീകരിച്ച ഏജന്‍സികളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. ഫെബ്രുവരി 10 വൈകുന്നേരം അഞ്ചിനകം താല്പര്യപത്രം കേരള വനിതാ കമ്മിഷന്‍, പി.എം.ജി., പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-4 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭ്യമാക്കണം.