മുലയൂട്ടല്‍ വാരാചരണം ആഗസ്ത് ഒന്നു മുതല്‍ ഏഴു വരെ ആഘോഷിക്കുമെന്ന് വനിതാശിശുക്ഷേമ വിഭാഗം അറിയിച്ചു. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പൊതു ഇടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. കലക്ട്രേറ്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ സൗകര്യം ഒരുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.