എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ 2018-19 വര്‍ഷത്തെ ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഗഡു ആനുകൂല്യ വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.പൊന്നുരാജ് നിര്‍വഹിച്ചു. ജനറല്‍ വിഭാഗത്തില്‍പെട്ട 41 പേര്‍ക്കും എസ്.സി വിഭാഗത്തില്‍പെട്ട 13 പേര്‍ക്കുമാണ് തുക വിതരണം ചെയ്തത്. 40000 രൂപയാണ് ആദ്യഘട്ടത്തില്‍ ഓരോരുത്തര്‍ക്കും നല്‍കിയത്. ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വിജയകുമാരി, ഗീതാരാജു, കെ.കവിത, പഞ്ചായത്ത് മെമ്പര്‍മാരായ പി.മധു, സമ്പത്ത് കുമാര്‍, പി.കൃഷ്ണരാജ്, എം.സരസ്വതി, എസ്.സരസ്വതി, കലൈവാണി, ജെയിന്‍ റോസാലി, ബാബു എന്നിവര്‍ പങ്കെടുത്തു.