(ജി.പി.എ.ഐ.എസ്) 2022 വർഷത്തേക്കുള്ള സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതി പ്രീമിയം ഒടുക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. 2021 ഡിസംബർ 31 ന് മുമ്പ് സർവീസിൽ പ്രവേശിച്ച എല്ലാ ജീവനക്കാരും ശൂന്യവേതനാവധിയിലുള്ളവർ (KSR XIIA KSRXIIC  ഒഴികെ) അന്യത്ര സേവനത്തിലുള്ളവർ, മറ്റെന്തെങ്കിലും രീതിയിൽ അവധിയിലുള്ളവർ പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശമ്പളം ലഭിക്കാത്തവർ എന്നിവർ ഉൾപ്പെടെ എല്ലാ ജീവനക്കാരും 31.03.2022 ന് മുമ്പ് പ്രീമിയം, 8658-102-88 Suspense account GPAI fund എന്ന ശീർഷകത്തിൽ ഒടുക്കി 2022 ജി.പി.എ.ഐ.എസ് പദ്ധതിയിൽ അംഗത്വമെടുക്കണം. എല്ലാ DDX (ഡ്രോയിംഗ് ആൻഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസർമാർ) മാരും അവരുടെ കീഴിലുള്ള എല്ലാ ജീവനക്കാരും GPAIS അംഗത്വം എടുത്തുവെന്ന് ഉറപ്പുവരുത്തണമെന്നും ഇൻഷ്വറൻസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.