കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സര്‍വ്വോദയ പക്ഷാചരണത്തിന്റെ ഭാഗമായി ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് പ്രഖ്യാപിച്ചു. ഇന്ന് (ഫെബ്രുവരി 9) മുതല്‍ ഫെബ്രുവരി 14 വരെയാണ് റിബേറ്റ്. സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ബുധനാഴ്ചകളില്‍ ഖാദി വസ്ത്രം ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
![](https://prdlive.kerala.gov.in/wp-content/uploads/2021/12/khadi-mela-65x65.jpg)